UAELatest NewsNewsInternationalGulf

ക്ലാസ്മുറിയിൽ വെച്ച് പൊള്ളലേറ്റു: വിദ്യാർത്ഥിയുടെ പിതാവിന് അധ്യാപകൻ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

അബുദാബി: ക്ലാസ്മുറിയിൽ വെച്ച് പൊള്ളലേറ്റ വിദ്യാർത്ഥിയുടെ പിതാവിന് അധ്യാപകനും നഴ്സറി ഉടമയും നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. 10,000 ദിർഹം പിതാവിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നഴ്‌സറി ഉടമയ്ക്കും അധ്യാപകനും നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: മുന്‍ മിസ് കേരളയുടേയും റണ്ണര്‍ അപ്പിന്റേയും മരണം, ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഹോട്ടലില്‍ പൊലീസ് പരിശോധന

ക്ലാസ് മുറിയിൽ ഉപേക്ഷിച്ച ചൂടു മെഴുക് തട്ടിയാണ് കുട്ടിയുടെ മുഖത്ത് പൊള്ളലേറ്റത്. അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയുടേതാണ് ഉത്തരവ്. ഇരുവരുടെയും അശ്രദ്ധ മൂലമാണ് കുട്ടിയ്ക്ക് പരിക്കേറ്റതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് കോടതി ഇരുവർക്കും പിഴ വിധിച്ചത്.

ചികിത്സയ്ക്കും മറ്റു ചിലവുകൾക്കുമൊപ്പം യാത്രാച്ചെലവുകൾക്കും സാമ്പത്തിക നഷ്ടം നേരിട്ടതായി പിതാവ് പരാതിയിൽ ആരോപിച്ചിരുന്നു. മകൾക്ക് പരിക്കേറ്റതിനെ തുടർന്ന് കുടുംബം മാനസിക സംഘർഷത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

Read Also: കേരളത്തിൽ പുതിയതായി 175 മദ്യശാലകൾ കൂടി ആരംഭിക്കുമെന്ന് സർക്കാർ: പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകരുതെന്ന് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button