KeralaLatest NewsNews

മുല്ലപ്പെരിയാര്‍ മരം മുറി: കേരള തമിഴ്നാട് സംയുക്ത പരിശോധന നടന്നു: പ്രസ്താവന തിരുത്തി വനം വകുപ്പ് മന്ത്രി

മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാനാണ് സർക്കാർ ശ്രമം

തിരുവനന്തപുരം : മുല്ലപ്പെരിയാർ മരംമുറിയുമായി ബന്ധപ്പെട്ട് കേരള തമിഴ്നാട് സംയുക്ത പരിശോധ നടത്തിയെന്ന് സ്ഥിരീകരണം. സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയിൽ പറഞ്ഞത്. എന്നാൽ, ഇന്ന് നിയമസഭയിൽ മന്ത്രി പ്രസ്താവ തിരുത്തും. ഇതിനായി സ്പീക്കർക്ക് നോട്ട് നൽകി.

മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാനാണ് സർക്കാർ ശ്രമം. എന്നാൽ, സംയുക്ത പരിശോധന നടന്നുവെന്ന സർക്കാർ തിരുത്ത് പ്രതിപക്ഷം ആയുധമാക്കും. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തും എന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുക.

Read Also  :  ടി20 ക്രിക്കറ്റില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button