പത്തനംതിട്ട: കാമുകൻ തന്നെ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിൽ പതിനേഴുകാരൻ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. പെൺകുട്ടിയുടെ മുറിയിൽ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു. രക്ഷപെട്ടോടിയെങ്കിലും പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്.
വീടിന്റെ മുകൾനിലയിലാണ് പെൺകുട്ടിയുടെ കിടപ്പുമുറി. പെൺകുട്ടിയുടെ മുറിയിൽ നിന്നും യുവാവിന്റെ ശബ്ദം കേട്ട് സംശയം തോന്നിയ പിതാവ് മുറിയിലെത്തി. വാതിലിൽ മുട്ടിയെങ്കിലും ആദ്യം തുറന്നില്ല. പിതാവിനെ കണ്ടതും യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി താഴെ എത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും യുവാവ് വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു.
Also Read:വവ്വാൽ കടന്നലിനെ ഇളക്കി; കുത്തേറ്റ് മരണവീട്ടിൽ വന്നവരടക്കം 24 പേർക്ക് പരിക്ക് തിരിച്ച്
മുറിയിലെത്തിയ പിതാവ് മകളോട് കാര്യം തിരക്കി. ഒരേ സ്കൂളില്‍ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും യുവാവ് വീട്ടില്‍ വന്നിരുന്നു. യുവാവ് തന്നെ പലതവണ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. പതിനാറുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് 17 കാരനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും യുവാവിനെതിരെ കേസുണ്ട്.
Post Your Comments