മൂന്നാര്‍ : മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി. തലയാര്‍ കോഫി സ്റ്റോര്‍ ഭാഗത്താണ് എട്ട് വയസ് പ്രായമുള്ള പെൺപുലിയുടെ ജഡം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്.
മൂന്നാർ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ഈ ഭാഗത്ത് ജോലിക്ക് പോയ തോട്ടം തൊഴിലാളികളാണ് പുലിയുടെ ജഡം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം ചെയ്താലേ മരണകാരണം വ്യക്തമാകൂ. ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമായതിനാൽ നാഷണൽ ടൈഗർ കൺസർവേഷൻ ആക്ട് മാർഗ നിർദ്ദേശപ്രകാരമാണ് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിക്കുക.
Read Also: ബൈക്ക് യാത്രികന് ബസിടിച്ച് ദാരുണാന്ത്യം
വൈൽഡ് ലൈഫ് ചീഫ് വാർഡന്റെ ഉത്തരവ് പ്രകാരം മൂന്ന് ഡോക്ടർമാർ അടങ്ങിയ സംഘമായിരിക്കും ഇന്ന് പുലിയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്യുകയെന്ന് മൂന്നാർ റേഞ്ച് ഓഫീസർ എസ്. ഹരീന്ദ്രനാഥ് പറഞ്ഞു. മൂന്നാർ റേഞ്ചിലെയും ഇരവികുളം നാഷണൽ പാർക്കിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അതേസമയം ഈ പ്രദേശത്ത് രണ്ട് വർഷത്തിലേറെയായി പുലിയുടെ ആക്രമണത്തിൽ നിരവധി കന്നുകാലികൾ ചത്തിരുന്നു.
Post Your Comments