തിരുവനന്തപുരം: 17 മുതൽ 19 വരെ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. പൂങ്കുന്നം, തൃശൂർ യാർഡുകളിൽ നവീകരണം നടക്കുന്നതിനാൽ നവംബർ 17 മുതൽ 19 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് അറിയിപ്പ്. മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആറ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കും. മൂന്ന് ട്രെയിനുകൾ വൈകും.
Also Read: തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്തലാണ് തന്റെ ലക്ഷ്യം: ചന്ദ്രശേഖർ ആസാദ്
റദ്ദാക്കുന്നവ:
06449 എറണാകുളം -ആലപ്പുഴ (നവംബർ 18)
06452 ആലപ്പുഴ-എറണാകുളം (18)
06017 ഷൊർണൂർ-എറണാകുളം മെമു (18)
ഭാഗികമായി റദ്ദാക്കുന്നവ
ഗുരുവായൂർ-തിരുനന്തപുരം ഇൻറർസിറ്റി (06341 ) 17നും 18 നും തൃശൂരിൽനിന്ന് തുടങ്ങും.
പുനലൂർ -ഗുരുവായൂർ (06327) 16നും 17 നും തൃശൂരിൽ അവസാനിപ്പിക്കും.
ഗുരുവായൂർ-പുനലൂർ (06328) 18ന് തൃശൂരിൽനിന്ന് യാത്ര തുടങ്ങും.
17 ന്െചന്നൈ-ഗുരുവായൂർ (06127) തൃശൂരിൽ അവസാനിപ്പിക്കും.
Also Read – മത്സ്യത്തിൽ മണ്ണ് വിതറി വിറ്റാൽ കർശന നടപടി
17 ന് കാരയ്ക്കൽ-എറണാകുളം (06187) വടക്കാഞ്ചേരിയിൽ അവസാനിപ്പിക്കും.
കണ്ണൂർ-എറണാകുളം ഇൻറർസിറ്റി (06306) 19ന് െഷാർണൂരിൽ യാത്ര അവസാനിപ്പിക്കും.
വൈകുന്നവ:
16 ന് ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ മംഗള സ്പെഷൽ (02618) യാത്രമധ്യേ 25 മിനിറ്റ് വൈകും.
18 നുള്ള എറണാകുളം-കണ്ണൂർ ഇൻറർസിറ്റി (06305) വഴിമധ്യേ 10 മിനിറ്റ് വൈകും.
18 ന് കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പർ ഫാസ്റ്റ് (01214) വഴിമധ്യേ 50 മിനിറ്റ് വൈകും.
Post Your Comments