Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 43 പുതിയ കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 43 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 75 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് തിങ്കളാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: മമ്മൂട്ടിയും മോഹന്‍ലാലും അഹങ്കാരം കാണിച്ചാല്‍ ക്ഷമിച്ചെന്നിരിക്കും, പക്ഷെ നിന്നെ പോലുള്ളവർ കാണിച്ചാല്‍ ക്ഷമിക്കില്ലെടോ

5,48,973 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,933 പേർ രോഗമുക്തി നേടി. 8,805 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 50 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 46,348,986 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: പാഠ്യപദ്ധതിയിൽ പുരാവസ്തു ശാസ്ത്രം ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ: പ്രത്യേക കമ്മിറ്റികളെ ചുമതലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button