മസ്‌കത്ത്: മസ്‌കറ്റിലെ 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടും. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് 18-ത് നവംബർ സ്ട്രീറ്റ് അടച്ചിടുന്നത്. മസ്‌കത്ത് മുൻസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ 8-നാണ് മസ്‌കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ച മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത് വരെയാണ് 18-ത് നവംബർ സ്ട്രീറ്റ് അടച്ചിടുന്നത്. മിനിസ്ട്രീസ് ഡിസ്ട്രിക്ടിൽ നിന്ന് അസൈബയിലേക്ക് സഞ്ചരിക്കുന്നവർക്ക് ഈ സ്ട്രീറ്റിലേക്കുള്ള പ്രവേശനം പൂർണ്ണമായും അടയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും മുൻസിപ്പാലിറ്റി ജനങ്ങൾക്ക് നിർദ്ദേശം നൽകി.
Post Your Comments