Latest NewsNewsMobile PhoneTechnology

മോട്ടോ ഇ30 വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: മോട്ടോ ഇ30 സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോ ഇ40, മോട്ടോ ഇ20 ഫോണുകള്‍ക്ക് സമാനമായ സ്‌പെസിഫിക്കേഷനുകളാണ് ഇ30 മോഡലിനുള്ളത്. ഇന്ത്യയില്‍ ഏകദേശം 8,570 രൂപയാണ് മോട്ടോ ഇ30യുടെ വില. മോട്ടറോള മോട്ടോ ഇ30 ഒരു ആന്‍ഡ്രോയിഡ് 11 ഗോ എഡിഷന്‍ ഉപകരണമാണ്. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് മോട്ടോ ഇ3 വരുന്നത്. യൂണിസോക്ക് ടി700 പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. 20:9 വീക്ഷണാനുപാതം പിന്തുണയ്ക്കുന്ന 6.5-ഇഞ്ച് എച്ച്ഡി എല്‍സിഡി സ്‌ക്രീന്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

0.8 µm പിക്‌സലുകളുള്ള 48 എംപി പ്രൈമറി ക്യാമറയും (4-ഇന്‍ -1 ബിന്നിംഗിനൊപ്പം 1.6 µm) f/1.8 അപ്പേര്‍ച്ചറും ഉള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ഈ ഉപകരണത്തില്‍ ഉണ്ടായിരിക്കും. ഈ ക്യാമറയ്ക്ക് 1080പി വീഡിയോകള്‍ 30എഫ്പിഎസി-ല്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. സജ്ജീകരണത്തില്‍ 2എംപി മാക്രോ സെന്‍സറും 2എംപി ഡെപ്ത് ക്യാമറയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി, സ്മാര്‍ട്ട്ഫോണ്‍ 8 എംപി സെന്‍സര്‍ പായ്ക്ക് ചെയ്യുന്നു, അത് വൃത്താകൃതിയിലുള്ള നോച്ചിനുള്ളില്‍ എംബഡ് ചെയ്തിരിക്കുന്നു.

Read Also:- സൈലന്റ് അറ്റാക്ക്: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക..!!

5,000എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ള മോട്ടോ ഇ30 10 വാട്‌സ് വരെ ചാര്‍ജിംഗ് വേഗതയെ പിന്തുണയ്ക്കുന്നു. പിന്‍ഭാഗത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് റീഡര്‍, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, വാട്ടര്‍ റിപ്പല്ലന്റ് ഡിസൈന്‍ എന്നിവയോടെയാണ് ഫോണ്‍ വരുന്നത്. 198 ഗ്രാം ഭാരമുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 4ജി, ബ്ലൂടൂത്ത് 5.0, ഗലീലിയോ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളെ മോട്ടോ ഇ30 പിന്തുണയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button