തിരുവനന്തപുരം : മാധ്യമങ്ങളോട് ഉറപ്പായും സംസാരിക്കുമെന്ന് സ്വപ്‍ന സുരേഷ്. തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്നും അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചെന്നും സ്വപ്‍ന സുരേഷ് പറഞ്ഞു. ട്വന്റി ഫോർ ന്യൂസിനോടാണ് സ്വപ്‍ന സുരേഷ് ഇക്കാര്യം പറഞ്ഞത്. ജയിൽ മോചിതയായതിന് ശേഷമുള്ള സ്വപ്ന സുരേഷിന്റെ ആദ്യ പ്രതികരണമാണിത്. തിടുക്കപ്പെട്ട് ഇക്കാര്യത്തിൽ ഇപ്പോൾ പ്രതികരിക്കാനാകില്ല. കേസിനെക്കുറിച്ച് പ്രതികരിക്കാൻ മാനസികമായി തയാറെടുക്കാനുള്ള സമയംവേണമെന്നും സ്വപ്‍ന സുരേഷ് പറഞ്ഞു. അതേസമയം, നേതാക്കളുടെ പേരുപറയാൻ സമ്മർദ്ദമമുണ്ടായോ എന്ന ചോദ്യത്തിന് സ്വപ്‍ന പ്രതികരിച്ചില്ല.
അതേസമയം, സ്വപ്ന സുരേഷ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്നും ജയിലിലായ ശേഷമുണ്ടായ മാനസിക – ശാരീരിക ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച ശേഷം കേസുകളെ നേരിടാനും കുടുംബ ജീവിതവുമായി മുന്നോട്ട് പോകാനുമുള്ള തയ്യാറെടുപ്പിലാണ് സ്വപ്നയെന്നും അമ്മ പ്രഭ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് ഒരുങ്ങുകയാണ് സ്വപ്‌നയെന്നും അമ്മ പ്രഭ പറഞ്ഞു. കേസന്വേഷണവും ജയിൽവാസവും സ്വപ്നയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായെന്നും അമ്മ പ്രഭ പറഞ്ഞു. ജയിൽ ഭക്ഷണത്തോടുള്ള അനിഷ്ടം ആഹാരത്തോട് വെറുപ്പുണ്ടാകാനും ശരീരം ക്ഷീണിക്കാനും കാരണമായി എന്നും അമ്മ പ്രഭ പറഞ്ഞു.
Read Also : പഞ്ചാബ് നാഷണൽ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് അരക്കോടി തട്ടിയെടുത്തു : രണ്ടുപേർ കൂടി അറസ്റ്റിൽ
ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചത്.
Post Your Comments