Latest NewsNews

പാക് തലസ്ഥാനനഗരിയിൽ ശ്രീകൃഷ്ണ ക്ഷേത്രം, ശ്മശാനം, കമ്മ്യൂണിറ്റിസെന്റര്‍: ഭൂമിയുടെ അനുമതി പിന്‍വലിച്ച നടപടിയില്‍ വിമർശനം

പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 2016-ലാണ് ഇസ്ലാമാബാദിലെ ഹിന്ദു സമൂഹത്തിന് ക്ഷേത്രവും ശ്മശാനവും നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കപ്പെട്ടത്.

ഇസ്ലാമാബാദ്:  പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിനായി നൽകിയ ഭൂമിയുടെ അനുമതി പിൻവലിച്ച സംഭവത്തിൽ വിമർശനം ശക്തമായതോടെ തീരുമാനം പിൻവലിച്ചു അധികൃതർ. ഇസ്ലാമാബാദിലെ ഹിന്ദു സമൂഹത്തിന് ക്ഷേത്രവും ശ്മശാനവും നിര്‍മ്മിക്കാന്‍ നൽകിയ ഭൂമിയിൽ ഉള്ള അനുമതി പിൻവലിച്ചതായി കഴിഞ്ഞ തിങ്കളാഴ്ചയാണ് മറ്റൊരു കേസിന്റെ വാദത്തിനിടെ ക്യാപിറ്റല്‍ ഡെവലപ്മെന്റ് അതോറിറ്റി (സിഡിഎ) ഇസ്ലാമാബാദ് ഹൈക്കോടതിയെ അറിയിച്ചത്. അനുവദിച്ച ഭൂമിയില്‍ ഇതുവരെ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കാത്ത പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയോടെ ഭൂമിയുടെ അനുമതി പിന്‍വലിച്ചതായാണ് സിഡിഎ അഭിഭാഷകന്‍ ജാവേദ് ഇഖ്ബാല്‍ ഹൈകോടതിയെ അറിയിച്ചത്. ഈ വാർത്ത പുറത്തു വന്നതിനു പിന്നാലെ വിമര്‍ശനം ശക്തമായി. അതിനു ശേഷം ക്ഷേത്രനിര്‍മ്മാണത്തിനായി അനുവദിച്ച ഭൂമിയുടെ അനുമതി പുനസ്ഥാപിച്ചതായി അധികൃതര്‍ പാകിസ്ഥാന്‍ സുപ്രിംകോടതിയെ അറിയിച്ചു.

read also: ചിത്രം വാരിയന്‍ കുന്നന്റെതെന്ന് ഫ്രഞ്ച് മാഗസിനില്‍ ഒരിടത്തും പറയുന്നില്ല: ആധികാരിത ചോദ്യം ചെയ്ത് ഡോ. അബ്ബാസ് പനക്കല്‍

ഹിന്ദു സമൂഹത്തിന് എതിരായല്ല സിഡിഎ നടപടിയെടുത്തതെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്ത വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന ഭൂമിയുടെ അനുമതിയാണ് പിന്‍വലിച്ചതെന്നും സിഡിഎ വക്താവ് സയ്യിദ് ആസിഫ് റാസ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു. ഇതുപ്രകാരം ഇസ്ലാമാബാദിലെ എച്ച് -9/2-ല്‍ നാല് കനാല്‍ (0.5 ഏക്കര്‍) ഭൂമിയില്‍ ശ്രീകൃഷ്ണ ക്ഷേത്രം, ശ്മശാനം, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുടെ നിര്‍മ്മാണം പുനരാരംഭിക്കുമെന്നാണ് സൂചന.

പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 2016-ലാണ് ഇസ്ലാമാബാദിലെ ഹിന്ദു സമൂഹത്തിന് ക്ഷേത്രവും ശ്മശാനവും നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button