KottayamLatest NewsKeralaNattuvarthaNews

കോട്ടയത്ത് കൂട്ട ആത്മഹത്യ ശ്രമവുമായി കുടുംബം : രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന

കോട്ടയം: ജില്ലയിലെ ബ്രഹ്‌മമംഗലത്ത് കൂട്ട ആത്മഹത്യ ശ്രമവുമായി കുടുംബം. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇതിൽ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

കാലായില്‍ സുകുമാരന്റെ കുടുംബമാണ് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത്. മകളുടെ വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന. ഇന്നലെ രാത്രി 10.30-ഓടെ അയല്‍വാസികളാണ് ഇവരെ വീട്ടിൽ അവശ നിലയില്‍ കണ്ടെത്തിയത്.

Read Also: മൂന്നാറിലെ തേയിലത്തോട്ടത്തിൽ പുലിയുടെ ജഡം കണ്ടെത്തി

തുടര്‍ന്ന് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വെച്ചാണ് രണ്ടാമത്തെയാൾ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button