Latest NewsNewsInternational

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കുറ്റസമ്മതം നടത്തിയ ലെസ്ബിയൻ യുവതികളെ ചൂരല് കൊണ്ടടിച്ച് ശിക്ഷിക്കുന്ന ശരീയത്ത് നിയമം’

മലേഷ്യൻ സംസ്ഥാനമായ കെലന്തനിൽ ശരീയത്ത് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്ക് ഇനി സംസ്ഥാനത്തെ ശരീയത്ത് കോടതികൾ വിധി പറയും. 2021 നവംബർ 1-ന് കെലന്തൻ ശരീയത്ത് ക്രിമിനൽ കോഡ് (I) എൻക്‌മെന്റ് പൂർണ്ണമായി പ്രാബല്യത്തിൽ വന്നതോടെ ഇനി ചില കുറ്റകൃത്യങ്ങൾക്ക് ശരീയത്ത് കോടതികളാകും ശിക്ഷ വിധിക്കുക. കെലന്തനിലെ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ അംഗീകാരം നൽകിയതോടെ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ സംസ്ഥാനത്തെ നിയമങ്ങളിൽ മാറ്റം വന്നു.

മുൻപ് സംസ്ഥാനത്ത് പലതവണ ശരീയത്ത് നിയമപ്രകാരം നിരവധി പേരെ ശിക്ഷിച്ചിരുന്നു. എന്നാൽ, ശരീയത്ത് നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വന്നിരുന്നില്ല. ഇതിലാണ് ഇപ്പോൾ തീരുമാനമായത്. മലേഷ്യൻ ശരീയത്ത് കോടതികളിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ ചില കേസുകളിൽ ഒന്നായിരുന്നു അബ്ദുൾ കഹാർ അഹ്മദ് എന്ന വ്യക്തിയുടേത്. ഇസ്‌ലാം മതത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചുവെന്നായിരുന്നു അഹമ്മദിനെതിരെ ചുമത്തിയ കുറ്റം. കുറ്റം ശരിവെച്ച് അഹമ്മദിന് പത്ത് വർഷം തടവും ആറ് ചൂരൽ അടിയുമായിരുന്നു ശരീയത്ത് കോടതി വിധിച്ചത്.

Also Read:സ്​കൂട്ടർ ബസ്സിലിടിച്ച്​ അച്ഛനും അഞ്ചുവയസ്സുള്ള മകനും ദാരുണാന്ത്യം : ഭാര്യയുടെ നില​ ഗുരുതരം

2012-ലെ മറ്റൊരു സംഭവവും നിലവിലെ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നു. പെനാങ് സംസ്ഥാനത്തെ ഒരു സ്പായിൽ ഒരു അമുസ്‌ലിം പുരുഷനുമായി അടുത്തിടപഴകിയതിന് ഒരു അമുസ്‌ലിം ഇന്തോനേഷ്യൻ സ്ത്രീയ്ക്കെതിരെ കേസെടുത്തിരുന്നു. അമുസ്ലീമായ പുരുഷനുമൊത്ത് യുവതിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ചിലർ സ്പായിൽ വെച്ച് കണ്ടെന്നായിരുന്നു കുറ്റം. 14 ദിവസം യുവതിയെ ജയിലിലടച്ചു.

2018-ൽ, തെരെങ്കാനു സംസ്ഥാനത്തിലെ ഒരു ലെസ്ബിയൻ ദമ്പതികളെയും ശരീയത്ത് നിയമപ്രകാരം ശിക്ഷിച്ചിരുന്നു. സ്വവഗാനുരാഗം കുറ്റകൃത്യമാണിവിടെ. അറസ്റ്റിലായി കോടതിമുറിക്കുള്ളിലെത്തിയപ്പോൾ ഇരുവരും തെറ്റ് ഏറ്റുപറഞ്ഞു. പരസ്പരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്തിയെങ്കിലും ഇവർക്ക് ആറ് ചാട്ടവാറടിയായിരുന്നു കോടതി ശിക്ഷയായി വിധിച്ചത്. പരസ്യമായി ശിക്ഷ നടപ്പാക്കി. ഇത്തരം സംഭവങ്ങൾക്കെല്ലാം കെലന്തൻ സംസ്ഥാനത്ത് നിന്നുള്ള സ്ത്രീകളുടെ പിന്തുണ ഉണ്ടായിരുന്നു. സമാന നിയമങ്ങളും ശിക്ഷാവിധികളും തങ്ങളുടെ സംസ്ഥാനത്തും ഉണ്ടാകണമെന്നും എങ്കിൽ മാത്രമേ വരും തലമുറ ഇസ്‌ലാമിനോട് ചേർന്ന് നടക്കൂ എന്നുമാണ് ഇവർ വാദിച്ചത്. രാജ്യത്തെ മതനിയമങ്ങളുടെയും നടപ്പാക്കലിന്റെയും ഉജ്ജ്വലമായ ഉദാഹരണമായി മുൻ സന്ദർഭങ്ങൾ അവർ ചൂണ്ടിക്കാട്ടി.

Also Read:ഇന്ധനവില കുറയ്ക്കാത്ത പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് ക്രൂരമായി തല്ലിചതച്ചു

സംസ്ഥാനത്തെ ശരീയത്ത് കോടതികൾക്ക് ഒരു പ്രത്യേക കുറ്റകൃത്യങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കാനും വിധിക്കാനുമുള്ള അധികാരം ഉണ്ടായിരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി അഹമ്മദ് യാക്കോബ് വ്യക്തമാക്കി. ഇവരുടെ പരിധിയിൽ വരുന്ന കേസുകൾക്ക് ജയിൽവാസം, ചൂരൽ അടി എന്നിവയായിരിക്കും ശിക്ഷ. മാതാപിതാക്കൾ പറയുന്നത് അനുസരിക്കാതിരിക്കുക, റമദാൻ മാസത്തെ അനാദരിക്കുക എന്നിവയെല്ലാം കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടും. ഇവയ്‌ക്കെല്ലാം ഒന്നുങ്കിൽ തടവറയോ അല്ലെങ്കിൽ ചാട്ടവാറടിയോ ആകും ശിക്ഷ.

അതേസമയം, മലേഷ്യയിലെ ചില ഗ്രൂപ്പുകൾ ഇതിനകം തന്നെ പുതിയ നിയമത്തിനെതിരെ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നുകഴിഞ്ഞു. പുതിയ ശിക്ഷാവിധികൾ ഇസ്‌ലാമിനെ ഉൾക്കൊള്ളുന്നതിനു പകരം കൂടുതൽ അസഹിഷ്ണുത കാണിക്കുന്ന തരത്തിൽ ഉള്ളവയാണോയെന്ന് സ്ത്രീകളുടെ അവകാശ സംഘടനയായ സിസ്റ്റേഴ്‌സ് ഇൻ ഇസ്‌ലാം (എസ്‌ഐ‌എസ്) ഉൾപ്പെടെയുള്ള സംഘടനകൾ ചോദ്യം ചെയ്തു. വിമർശനാത്മക ചിന്തകളെയും ആവിഷ്‌കാരത്തെയും ഏകപക്ഷീയമായ വ്യവസ്ഥകളിലൂടെ അടിച്ചമർത്തുകയും അതിരുകടന്നവരെ ശിക്ഷിക്കുകയും ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കുന്നതിനാൽ ഈ സംഭവവികാസങ്ങൾ അപകടകരവും അടിസ്ഥാനരഹിതവുമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button