ErnakulamKeralaNattuvarthaLatest NewsNews

‘കടുവ’യ്ക്ക് പിന്നാലെ ‘കീടം’: ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്…

കൊച്ചി: ശ്രീനിവാസന്‍ നായകനായ ‘കീടം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. റോഡ് കൈയ്യേറി ചിത്രീകരണം നടത്തി, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് ചിത്രീകരണത്തിന് ഉപയോഗിച്ചു എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

ശ്രീനിവാസന് പുറമേ ചിത്രത്തില്‍ വിജയ് ബാബു, രജിഷ വിജയന്‍ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം പുത്തന്‍കുരിശ് പള്ളിക്ക് സമീപമുള്ള സർക്കാർ ഗസ്റ്റ് ഹൗസിൽ നടന്നുവരികയാണ്. ഇവിടേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. രാഹുല്‍ റിജി നായര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

കാറിൽ 200 കിലോയോളം കഞ്ചാവുമായി യാത്ര, വെളുപ്പിനെ ചെക്കിംഗ് ഉണ്ടാകുമെന്ന് കരുതിയില്ല: യുവതിയും യുവാവും പിടിയിൽ

കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ സെറ്റിലേക്ക് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
പൊന്‍കുന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തടയുകയും തമ്മിലടിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് പ്രവര്‍ത്തകരെ നീക്കം ചെയ്യുകയായിരുന്നു.

ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചതിന് പിന്നാലെയാണ് സിനിമാ ചിത്രീകരണം തടസപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ രംഗത്ത് വന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button