തൊടുപുഴ: മയക്കുമരുന്ന് ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ എക്സൈസ് സംഘം ആളുമാറി കസ്റ്റഡിയിലെടുത്തു. ആള് മാറിയെന്ന് മനസ്സിലാക്കിയ ഉടനെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യുവാവിനെ വിട്ടയച്ചു. തൊടുപുഴ പോലീസിന്റെ നേതൃത്വത്തിലാണ് യുവാവിനെ വിട്ടയച്ചത്.
Also Read ; അനുവാദം ലഭിച്ചിട്ടുണ്ടോ? മരംമുറി മരവിപ്പിച്ച് ഉത്തരവ്
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ പിന്നീട് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലാണ് സംഭവം. വെങ്ങല്ലൂര്‍ സ്വദേശജി ബാസിത് നവാസിനെയാണ് (23) എക്സൈസ് സംഘം പിടികൂടി വിലങ്ങുവെച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് സംഘം എത്തിയത്. എന്നാൽ പരിശോധനയ്ക്ക് ഒടുവിലാണ് ബാസിത് കുറ്റക്കാരനല്ലെന്ന് സംഘത്തിന് മനസ്സിലായത്.
Post Your Comments