KeralaLatest NewsNews

അനുവാദം ലഭിച്ചിട്ടുണ്ടോ? മരംമുറി മരവിപ്പിച്ച് ഉത്തരവ്

സര്‍ക്കാര്‍ നടപടി മൂലം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്ക ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. മരമുറി ഉത്തരവില്‍ ഉന്നതതല അന്വേഷണം വേണമെന്ന നിലപാടിലാണ് സിപിഐ.

ഇടുക്കി: വിവാദ മരംമുറി മരവിപ്പിച്ച് ഉത്തരവിറങ്ങി. ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിച്ചു മാറ്റാൻ അനുവാദം നൽകിക്കൊണ്ടുള്ള വിവാദ ഉത്തരവ് തൽക്കാലം തുടർ നടപടികൾ ഇല്ലാതെ മാറ്റി വെക്കാൻ സർക്കാർ തീരുമാനിച്ചു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ് വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വന്യ ജീവി ബോർഡിന്റെയും അനുവാദത്തോടെ മാത്രമെ പെരിയാർ കടുവാ സങ്കേതത്തിലെ മരം മുറിക്കാനാവൂ. ഈ അനുവാദം ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ലാത്തതിനാൽ മരം മുറിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് തൽക്കാലം മാറ്റി വെക്കുന്നു എന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി പറയുന്നത്.

Read Also: അനുവാദമില്ലാതെ ടാപ്പിൽ നിന്നും വെള്ളം കുടിച്ചു: 70-കാരനെ അച്ഛനും മകനും ചേർന്ന് തല്ലിക്കൊന്നു

അതേസമയം ഉത്തരവിറക്കിയതില്‍ സര്‍ക്കാര്‍ വിശദീകരണം തേടും. യോഗം ചേരാനുണ്ടായ കാരണം ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാര്‍ വ്യക്തമാക്കാന്‍ നിര്‍ദേശം. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെന്നാണ് വനംവകുപ്പ് നിലപാട്. ഉത്തരവിറക്കിയതില്‍ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. സര്‍ക്കാര്‍ നടപടി മൂലം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടായ ആശങ്ക ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. മരമുറി ഉത്തരവില്‍ ഉന്നതതല അന്വേഷണം വേണമെന്ന നിലപാടിലാണ് സിപിഐ.

shortlink

Related Articles

Post Your Comments

Related Articles


Back to top button