Latest NewsNewsFootballSports

സാവിയോട് വലിയ ബഹുമാനമുണ്ട്, ബാഴ്‌സ തിരിച്ചു വരും: ആഞ്ചലോട്ടി

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ ഇന്നലെ റയല്‍ മാഡ്രിഡ് വിജയിക്കുകയും ബാഴ്‌സലോണ സമനില വഴങ്ങുകയും ചെയ്തതോടെ റയല്‍ മാഡ്രിഡിന് ബാഴ്‌സലോണക്ക് മേല്‍ 10 പോയിന്റിന്റെ ലീഡ് ആയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ബാഴ്‌സലോണ ലാലിഗ കിരീട പോരാട്ടത്തില്‍ നിന്ന് പുറത്തായിട്ടില്ല എന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ ആഞ്ചലോട്ടി പറയുന്നു. സീസണ്‍ ഇനിയും ഏറെ കാലം ബാക്കിയുണ്ട്.

ബാഴ്‌സലോണ കയറി വരും. ആരും 100 പോയിന്റ് നേടി ലീഗ് കിരീടം നേടാന്‍ പോകുന്നില്ല. എല്ലാവരും അവരുടെ അവസരങ്ങൾ നഷ്ടപ്പെടുത്തും. അതുകൊണ്ട് തന്നെ ബാഴ്‌സലോണയെ കിരീട പോരാട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആവില്ല. ആഞ്ചലോട്ടി പറഞ്ഞു.

Read Also:- ഹസ്‍ക് വർണയുടെ നോർഡൻ 901-നെ വിപണിയിൽ അവതരിപ്പിച്ചു

തനിക്ക് ബാഴ്‌സലോണ പ്രതിസന്ധിയിലായതില്‍ വിഷമമുണ്ട്. അവര്‍ ഞങ്ങളുടെ മികച്ച എതിരാളികളാണ്. എന്നാല്‍ ബാഴ്‌സലോണയെ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കൊണ്ടു വരാനാകുന്ന താരങ്ങള്‍ അവര്‍ക്ക് ഒപ്പമുണ്ടെന്ന് ആഞ്ചലോട്ടി പറഞ്ഞു. തനിക്ക് ബാഴ്‌സലോണയോടും അവരുടെ പുതിയ പരിശീലകന്‍ സാവിയോടും വലിയ ബഹുമാനമുണ്ടെന്നും ആഞ്ചലോട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button