പാലക്കാട്: ഇന്ധന വില വര്‍ധന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. രാവിലെ പതിനൊന്ന് മണിയോടെ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ റോഡ് ഉപരോധിക്കുന്നതിനിടെയായിരുന്നു സംഭവം. റോഡ് ഉപരോധിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.
Read Also : മുല്ലപ്പെരിയാറിലെ മരം മുറി: സിപിഎമ്മിന്റെ അറിവോടെ, മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്
വികെ ശ്രീകണ്ഠനും പൊലീസും തമ്മില്‍ അഞ്ചു മിനിറ്റിലേറെ നീണ്ട കടുത്ത വാക്കേറ്റമുണ്ടായി. ഉപരോധം തടയാനായി തന്റെ കയ്യില്‍ കയറി പിടിച്ച പൊലീസുകാരനോട് നീയാരാടാ തടയാന്‍ എന്നായിരുന്നു എംപിയുടെ ചോദ്യം. പിണറായി വിജയന്‍ നേരിട്ട് വന്ന് തടഞ്ഞാലും തങ്ങള്‍ സമരം നടത്തുമെന്ന് എം പി പറഞ്ഞു.
പൊലീസിനെതിരെ ശ്രീകണ്ഠന്‍ തന്നെ മുദ്രാവാക്യം വിളിച്ചതോടെ പ്രവര്‍ത്തകരും ആവേശത്തിലായി. സമരത്തെക്കുറിച്ച് അറിയിപ്പ് നല്‍കിയിട്ടും പൊലീസ് പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചതായി ശ്രീകണ്ഠന്‍ ആരോപിച്ചു.
Post Your Comments