കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവരുടെ ജീവനെടുത്ത പാലാരിവട്ടത്തെ കാറപകടത്തില്‍ ഒരാള്‍ കൂടി മരിച്ചതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. കെ.എ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവസ്ഥലത്ത് മരിച്ചിരുന്നു. കാറോടിച്ച അബ്ദുള്‍ റഹ്മാന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ഐസിയു വില്‍ ചികിത്സയിലാണ്.
Read Also : കുളി കഴിഞ്ഞെത്തിയപ്പോൾ ബാത്ത് ടവ്വല്‍ നല്‍കാന്‍ വൈകി: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
വാഹനാപകടം പൊലീസ് വിശദമായി പരിശോധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോട്ടലിലെ ഡി ജെ പാര്‍ട്ടിക്ക് ശേഷമാണ് ഇവര്‍ മടങ്ങിയതെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫോര്‍ട്ടുകൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ 18 എന്ന ഹോട്ടലില്‍ നിന്നാണ് അര്‍ധരാത്രി ഇവര്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയതെന്ന് വ്യക്തമായത്. ഹോട്ടല്‍ സംഘടിപ്പിച്ച ഡിജെ പാര്‍ട്ടിയാണോ അതോ മറ്റാരെങ്കിലും സംഘടിപ്പിച്ച പാര്‍ട്ടിയാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഹോട്ടലില്‍ നിന്ന് ഇവര്‍ മടങ്ങിയതിനുശേഷമുള്ള സിസിടിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്.
അപകടം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രവര്‍ത്തന സമയം കഴിഞ്ഞും ഈ ബാറില്‍ മദ്യം വിളമ്പിയിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ബാറിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. അതിന് നാലുദിവസം മുമ്പ് എക്സൈസ് ഇവിടെ രാത്രി പരിശോധന നടത്തിയിരുന്നു. മയക്കുമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നാണ് വിവരം.
ഈ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് മിസ് കേരള അടക്കമുള്ളവരുടെ അപകട മരണത്തെക്കുറിച്ചും അപകടത്തിന് മുമ്പുള്ള മണിക്കൂറുകളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നത്.
നവംബര്‍ ഒന്നാം തീയതി എറണാകുളം ബൈപ്പാസില്‍ വൈറ്റിലയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ടവര്‍ സഞ്ചരിച്ച കാര്‍ മുന്നില്‍ പോകുകയായിരുന്ന ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തില്‍ ഇടിച്ച് തകരുകയായിരുന്നു.
Post Your Comments