മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. മമ്മൂട്ടി നായകനായ ‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. മമ്മൂട്ടിയുടെ നായികയായി ആ സിനിമ ചെയ്യുമ്ബോള്‍ ഒരുപാട് റൊമാന്റിക് ആയ സീനുകള്‍ അതിലുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നുവെന്നും, നായകനുമായി കട്ടിലില്‍ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛന്‍ നിബന്ധന വച്ചുവെന്നും ലക്ഷ്മി തുറന്ന് പറയുന്നു
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ആ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് റൊമാന്റിക് ആയ സീനുകള്‍ അതിലുണ്ടോയെന്ന് താന്‍ ചോദിച്ചിരുന്നു, നായകനുമായി കട്ടിലില്‍ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛന്‍ നിബന്ധന വച്ചു. താന്‍ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അത്, ഷൂട്ടിംഗിനെത്തുമ്ബോള്‍ എന്താകുമെന്ന പേടിയുണ്ടായിരുന്നു , പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാന്‍ എനിക്ക് ധൈര്യമായി. നമ്മുടെ സീന്‍ നന്നായാലും ലോഹി സാര്‍ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലില്‍ നിന്ന് സീന്‍ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടും.’
Post Your Comments