ന്യൂഡല്‍ഹി: 1975ലെ അടിയന്തരാവസ്ഥയേക്കാള്‍ മോശമായ കാലാവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിലവില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ ജനങ്ങളുടെ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമാണ് വെല്ലുവിളിക്കപ്പെട്ടത്. അന്ന് ആള്‍ക്കൂട്ട കൊലപാതകമോ വ്യാജപ്രചരണങ്ങളോ വിദ്വേഷം വമിപ്പിക്കലോ സാംസ്‌കാരിക ചൂഷണമോ ഉണ്ടായിരുന്നില്ല. രാജ്യത്ത് നടക്കുന്ന പ്രശ്നങ്ങൾ ഭരണാധികാരികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
കേരളത്തില്‍ പി.ജി സംസ്‌കൃതി കേന്ദ്രത്തിന്റെ പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments