ദില്ലി: ഇന്നലെ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പഞ്ചാബിലെ തിരഞ്ഞെടുപ്പ് മുഖ്യ ചർച്ചാ വിഷയമായി.
Also read : എംജി സര്‍വകലാശാലയിലെ ജാതി വിവേചനം: ദീപയുടെ സമരം പതിനൊന്നാം ദിവസത്തില്‍, പിന്നോട്ടില്ലെന്ന് ഗവേഷക
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജയിക്കുന്നതിനാണ് യോഗം പ്രാധാന്യം നല്‍കിയത്. നാല് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് സംസ്ഥാന അധ്യക്ഷന്മാരും ഇവിടെയുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രിയും ബിജെപി നേതൃത്വത്തെയും അറിയിച്ചു.
പഞ്ചാബിനെ കുറിച്ചാണ് യോഗത്തില്‍ ഏറ്റവും കൂടുതൽ ചർച്ചചെയ്തയത്. പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാണ് തീരുമാനം.സിഖുക്കാര്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ബിജെപി ചെയ്തുവെന്ന വിലയിരുത്തലിലാണ് ബിജെപി യോഗത്തിലുണ്ടായത്.
ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും ജെപി നദ്ദ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments