Latest NewsKeralaNews

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് തീപിടിത്തം : ആറു പേര്‍ക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം: അപകടം നടന്നത് മലപ്പുറത്ത്

വളാഞ്ചേരി : മലപ്പുറത്ത് പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ചു. പെരിന്തല്‍മണ്ണ റോഡിലെ കിഴക്കേകര റോഡില്‍ വാടക കെട്ടിടത്തില്‍ താമസിക്കുന്ന ആറ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് തീപിടിത്തത്തില്‍ പരിക്കേറ്റത്.

Read Also : കലാലയങ്ങള്‍ മാടമ്പിത്തരങ്ങളുടെ ഇടിമുറികളായി മാറാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി ആര്‍ ബിന്ദു

ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊല്‍ക്കത്ത മുര്‍ഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുല്‍ഷൈക്ക്, ഷഹീല്‍ (27), ഇoറാന്‍ (48), വീര്‍വല്‍ അസ്ലം (30), ഗോപ്രോകുല്‍ (30) എന്നിവര്‍ക്കാണ് പരിക്ക്.

തിങ്കളാഴ്ച രാത്രി എട്ടോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ക്യാമ്പിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാര്‍ വളാഞ്ചേരി സി എച്ച് ആശുപത്രിയിലും നടക്കാവില്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പരിക്കു ഗുരുതരമായതിനാല്‍ രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button