ThiruvananthapuramKeralaNattuvarthaLatest NewsNews

ഇന്ധനവിലയിലെ അധിക നികുതി: യുവമോർച്ച പ്രതിഷേധ മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ്, നിരവധി പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: യുവമോർച്ച നിയമസഭ മാർച്ചിനുനേരെ പോലീസ് ലാത്തിച്ചാർജ്. പ്രവർത്തകർക്ക് നേരെ 7 റൗണ്ട് ജലപീരങ്കി പ്രയോഗിച്ച പോലീസ് പിന്നീട് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് ആർ.സജിത് ഉൾപ്പെടെയുള്ള സംസ്ഥാന ജില്ലാ നേതാക്കൾക്ക് പരിക്കേറ്റു. ഇന്ധനവിലയുടെ മുകളില്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍ നോക്കുകൂലി വാങ്ങുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍ പറഞ്ഞു.

ഇതുവരെ കാണാത്ത ജനവിരുദ്ധ നിലാപാടാണ് പിണറായി സര്‍ക്കാര്‍ കാട്ടുന്നത്. കേന്ദ്രഗവണ്‍മെന്റും 22 ഓളം സംസ്ഥാനങ്ങളും അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറച്ചെങ്കിലും കേരളം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. യാതൊരു മുതല്‍മുടക്കുമില്ലാതെ തന്നെ സംസ്ഥാനം 32 ശതമാനം വാറ്റ് നികുതി അടിച്ചേല്‍പ്പിക്കുകയാണ്. ഇത് ജനദ്രോഹവും കൊള്ളയുമാണ്. അടിയന്തിരമായി അധിക നികുതി കുറച്ച് പെട്രോളിയും ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.

‘കടുവ’യ്ക്ക് പിന്നാലെ ‘കീടം’: ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്…

എണ്ണക്കമ്പനികള്‍ക്ക് വിലനിയന്ത്രിക്കാനുള്ള അധികാരം കൊടുത്തത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരാണ്. ഇപ്പോള്‍ അവര്‍ തന്നെ ഇതിനെതിരെ സമരം നടത്തുന്ന വൈരുദ്ധ്യമാണ് ഇന്ന് നാം കാണുന്നത്. ഇന്ധനവില കുറയ്ക്കുന്നതുവരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് യുവമോര്‍ച്ചയും, ബിജെപിയും കേരളത്തില്‍ നേതൃത്വം കൊടുക്കുമെന്നും സുധീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button