പാലക്കാട് ഐ.ഐ.ടിയില്‍ പി.എച്ച്.ഡി, ഗവേഷണം വഴിയുള്ള എം.എസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നവംബര്‍ 10 വരെ അപേക്ഷിക്കാം. ഡിസംബറിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, ഗവേഷണ മേഖലകള്‍, പ്രവേശന വിഭാഗങ്ങള്‍, തെരഞ്ഞെടുപ്പ് രീതി, ഫെലോഷിപ്പ് തുടങ്ങിയവ resap.iitpkd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ബയോളജിക്കല്‍ സയന്‍സസ് ആന്‍ഡ് എന്‍ജിനിയറിംഗ്, സിവില്‍ എന്‍ജിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ് ആന്‍ഡ് സസ്റ്റയിനബിള്‍ എന്‍ജിനിയറിംഗ്, കെമിസ്ട്രി, ഫിസിക്‌സ്, എം.എസ്. റിസര്‍ച്ച് സിവില്‍ എന്‍ജിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നിവയാണ് വിവിധ മേഖലകള്‍.
അപേക്ഷ resap.iitpkd.ac.in വഴി നവംബര്‍ 10 വരെ നല്‍കാം. ഒരാള്‍ക്ക് പരമാവധി രണ്ടു വകുപ്പുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് പെണ്‍കുട്ടികള്‍, പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ എന്നിവര്‍ക്ക് 50 രൂപയാണ്. മറ്റു വിഭാഗങ്ങളിലെ ആണ്‍കുട്ടികള്‍ക്ക് 100 രൂപയും. ട്യൂഷന്‍ ഫീസ് 2500 രൂപ.
Post Your Comments