ആലപ്പുഴ: ആലപ്പുഴ കൈനകരി ജയേഷ് വധക്കേസിൽ പ്രതികളുടെ ശിക്ഷ വിധിച്ച് കോടതി. കേസിലെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ജില്ലാ സെഷൻസ് കോടതി. മുൻ വൈരാഗ്യത്തിന്‍റെ പേരിൽ ജയേഷിനെ വീട്ടിൽ കയറി ആക്രമിച്ച ശേഷം ഭാര്യയുടെയും മാതാപിതാക്കളുടെയും മുന്നിലിട്ട് വെട്ടിനുറുക്കി കൊന്നുവെന്നാണ് കേസ്. ശിക്ഷ പ്രഖ്യാപിക്കുന്നതിനിടെ കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതികൾ പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തി.
Also Read:ഒടിടി റിലീസിനൊപ്പം മരക്കാര്‍ തിയേറ്ററില്‍ എത്തിക്കാനും നീക്കം
2014 മാർച്ച് 28ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈനകരി തോട്ടുവാത്തല സ്വദേശി ജയേഷിനെ മുൻ വൈരാഗ്യത്തിന്‍റെ പേരിൽ പത്തംഗ സംഘം വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. ജീവരക്ഷാർത്ഥം ഒരിരക്ഷപെടാൻ ശ്രമിച്ച ജയേഷിനെ ആക്രമികൾ വളഞ്ഞിട്ട് വെട്ടിനുറുക്കി. ഭാര്യയുടെയും മറ്റ് വീട്ടുകാരുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ജയേഷിനെ നെടുമുടി പൊലീസ് എത്തി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം മരിച്ചു.
കേസിലെ ഒന്നാംപ്രതിയും ഗുണ്ടാനേതാവുമായ പുന്നമട അഭിലാഷ് വിചാരണ വേളയിൽ കൊല്ലപ്പെട്ടു. ജയേഷിനെ കൊന്നതിന് സമാനമായി അഭിലാഷിനെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. അഭിലാഷിന് ഒപ്പമുണ്ടായിരുന്നവരിൽ സാജൻ, നന്ദു, ജനീഷ്, സന്തോഷ്, കുഞ്ഞുമോൻ എന്നിവരെയാണിപ്പോൾ കുറ്റക്കാരായി കോടതി കണ്ടെത്തിയിരിക്കുന്നത്.
Post Your Comments