
കാഞ്ഞിരപ്പള്ളി: പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞതിനെ തുടര്‍ന്നാണ് കാഞ്ഞിരപ്പള്ളിയില്‍ സിനിമ ചിത്രീകരണത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായതെന്ന് മുന്‍ ജില്ലാ ഭാരവാഹി സനോജ്. ഒരുമണിക്കൂറോളം റോഡിലൂടെയുള്ള ഗതാതഗം തടസപ്പെട്ടിരുന്നുവെന്നും ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുകയായിരുന്ന വാഹനത്തെ തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായതെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത സനോജ് സ്വകാര്യ വാർത്ത ചാനലിൽ പറഞ്ഞു.
‘രാവിലെ റോഡുതടയുകയും ആളുകള്‍ പള്ളിയില്‍ പോകാന്‍ പോലും സാധിക്കാതെ മടങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. പിന്നീട് 2.30 യോടെ രോഗിയായ വയോധികനെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് 15 മിനിറ്റ് വഴിയില്‍ കിടക്കേണ്ടിവന്നു. സിനിമ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണ് വാഹനം തടഞ്ഞത് ‘. സനോജ് ആരോപിച്ചു.
പൃഥ്വിരാജിന്റെ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ തമ്മിലടി
രോഗിയുടെ നില ഗുരുതരമാണെന്നും എത്രയും വേഗം കടത്തിവിടണമെന്നും ഓട്ടോറിക്ഷക്കാരന്‍ വിളിച്ച് പറഞ്ഞതനുസരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവത്തകര്‍ എസ്‌ഐയോട് കാര്യം അറിയിക്കുകയാണ് ചെയ്തതെന്നും യാത്രക്കാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് എസ്‌ഐ ഉറപ്പുനല്‍കിയതോടെ പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞുപോവുകയായിരുന്നുവെന്നും സനോജ് പറഞ്ഞു. ഇതിനിടെ വൈകാരികമായി പ്രതികരിച്ച പ്രവര്‍ത്തകര്‍ ഒന്നും രണ്ടും പറഞ്ഞുപോയിട്ടുണ്ടാകാമെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം ജോജു ജോർജിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെത്തിയത്. പൊൻകുന്നത്തുനിന്ന് എത്തിയ വിഭാഗത്തിന് നേരെ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള വിഭാഗം ശക്തമായി പ്രതികരിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധത്തിന് ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധമില്ലെന്ന് മുൻ ജില്ലാ ഭാരവാഹിയായ സനോജ് പറഞ്ഞു.
Post Your Comments