KeralaLatest NewsNews

അന്ന് നൂറ് കണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ച് ഷൂട്ടിംഗ് നടത്തിയപ്പോൾ ധാർമികത എവിടെപ്പോയി?:ജോജുവിനെതിരെ കോൺഗ്രസ് നേതാവ് 

ഇടുക്കി : ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരത്തിൽ പ്രതിഷേധിച്ച നടൻ ജോജു ജോര്‍ജിനെതിരെ വിമർശനവുമായി മുൻ എം എൽ എയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ വി പി സജീന്ദ്രൻ. ജോജുവിന്റേത് കപട ധാർമികതയാണെന്നും ധാർമികത എന്നത് എല്ലായിടത്തും ഒരുപോലെ പ്രദർശിപ്പിക്കണമെന്നും സജീന്ദ്രൻ ആരോപിക്കുന്നു.

2020 ഡിസംബർ 20 മുതൽ 2021 ജനുവരി അഞ്ചുവരെ 15 ദിവസം വടവാതുരിൽ ഇഎസ്ഐ ഹോസ്പിറ്റലിൽ രോഗികളെ പോലും പ്രവേശിപ്പിക്കുന്നത് തടസ്സപ്പെടുത്തി കൊണ്ടാണ് കോട്ടയം ജില്ലയിൽ ജോജുവിന്റെ സിനിമ ഷൂട്ട് ചെയ്തത്. അത് ഇടുക്കി കോട്ടയം ജില്ലകളിലെ ഏറ്റവും പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഹോസ്പിറ്റൽ ആയിരുന്നു എന്ന വിവരം ജോജു മറന്നുപോയോ ? ഇതുപോലെ ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളും പൊതുനിരത്തുകളും സിനിമ ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കാറുണ്ടെന്നും വി പി സജീന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

ഇത് കട്ടപ്പന പോലീസ് സ്റ്റേഷൻ അല്ല. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ആണ്. സാധാരണക്കാരന് നിസ്സാര വാടകയ്ക്ക് റൂം ലഭിക്കുന്നതിനും സർക്കാരിൻറെ അത്യാവശ്യ മീറ്റിംഗുകൾ നടത്തുന്നതിനും വേണ്ടി പണികഴിപ്പിച്ചിട്ടുള്ള സ്ഥലമാണിത്. 2021ൽ പ്രമുഖ നടൻ ജോജു ജോർജിന്റെ സിനിമ ഷൂട്ട്ചെയ്തത കോട്ടയം ജില്ലയിലെ ESI ഹോസ്പിറ്റൽ പ്രൈവറ്റ് പ്രോപ്പർട്ടി അല്ല, അതും പൊതുവിടമാണ്.

Read Also :  തമിഴ്‌നാട് മരംമുറി ആരംഭിച്ചിരിക്കാം, അനുമതി കിട്ടിയാല്‍ അവര്‍ മുറിക്കുമെന്നും അത് താന്‍ അറിയേണ്ടതില്ലെന്നും മന്ത്രി

2020 ഡിസംബർ 20 മുതൽ 2021 ജനുവരി അഞ്ചുവരെ 15 ദിവസം വടവാതുരിൽ ഇഎസ്ഐ ഹോസ്പിറ്റലിൽ രോഗികളെ പോലും പ്രവേശിപ്പിക്കുന്നത് തടസ്സപ്പെടുത്തി കൊണ്ടാണ് കോട്ടയം ജില്ലയിൽ ജോജുവിന്റെ സിനിമ ഷൂട്ട് ചെയ്തത്. അത് ഇടുക്കി കോട്ടയം ജില്ലകളിലെ ഏറ്റവും പാവപ്പെട്ട ജനങ്ങൾ ആശ്രയിക്കുന്ന ഹോസ്പിറ്റൽ ആയിരുന്നു എന്ന വിവരം ജോജു മറന്നുപോയോ ? ഇതുപോലെ ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളും പൊതുനിരത്തുകളും സിനിമ ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കാറുണ്ട്. ആ ബുദ്ധിമുട്ടുകൾ എല്ലാം ഞാൻ കരുതുന്നത് സിനിമ എന്ന കലാരൂപത്തിന്റെ വളർച്ചയ്ക്ക് പൊതുജനം നൽകുന്ന സംഭാവന ആയിട്ടാണ്.

കോശീ.., പ്രതി പൂവങ്കോഴി ആയതുകൊണ്ടല്ല, സിനിമയെ പ്രോത്സാഹിപ്പിക്കണം എന്ന പൊതുബോധം ഉള്ളതു കൊണ്ടാണ് ജനം ഇതെല്ലാം സഹിക്കുന്നത്. ആ പൊതുബോധം ഒരു ദിവസംകൊണ്ട് വളർന്നു വന്നതല്ല. അത് നമ്മുടെ സംസ്കാര തനിമയാണ്. അത് സൃഷ്ടിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അവരുടെ സമരങ്ങളെ അവഹേളിക്കാൻ ഇറങ്ങി പുറപ്പെടരുത്. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. ഞാൻ ഇതെല്ലാം ഇവിടെ പറയാൻ കാരണം.. കഴിഞ്ഞദിവസം ഒരു സിനിമാനടൻ എറണാകുളത്ത് പ്രകടിപ്പിച്ച കപട ധാർമികത പുറത്തു കാണിക്കുവാൻ വേണ്ടിയാണ്.

Read Also :   വാട്സ്ആപ്പ് വെബിനായി ഇനി ഫോണ്‍ ഓണ്‍ലൈനാക്കേണ്ട: പുതിയ സംവിധാനം പുറത്തിറക്കി

നൂറുകണക്കിന് രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് ഗവ: ഹോസ്പിറ്റലുകളിൽ ഷൂട്ടിംഗ് നടത്തുമ്പോൾ ഉണ്ടാകാത്ത ധാർമികത എങ്ങനെയാണ് ജോജുവിന് എറണാകുളത്തുവച്ച് പെട്ടെന്ന് ഉണ്ടായതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. ജോജു പ്രകടിപ്പിച്ചത് കപട ധാർമികതയും ഒഴുക്കിയത് മുതലക്കണ്ണീരും അല്ലേ ? ജനം വിലയിരുത്തട്ടെ. മഴവില്ലിന് ഏഴ് നിറമാണ് അതിൽ ഒന്ന് കൂടുകയോ കുറയുകയോ ഇല്ല. എങ്കിലേ അത് മഴവില്ല് ആവുകയുള്ളൂ. അതുപോലെ ധാർമികത എന്നത് പ്രദർശിപ്പിക്കേണ്ടത് എല്ലായിടത്തും ഒരുപോലെയാണ്. സിനിമാസെറ്റിൽ ഒരു ധാർമികത,
കോൺഗ്രസുകാർ സമരം ചെയ്യുമ്പോൾ വേറൊരു ധാർമികത, സിപിഎം സമരം ചെയ്യുമ്പോൾ മറ്റൊരു ധാർമികത. ഇത് എന്ത് ധാർമികതയാണ് ? സ്വന്തമായി പണം ഉണ്ടാക്കുവാൻ സിനിമ ഷൂട്ട് ചെയ്യുമ്പോൾ ധാർമികത ഒന്നും വിഷയമല്ലേ ? നോക്കൂ.. ധാർമ്മികത എന്നത് സ്ഥായിയായ വ്യക്തിത്വത്തിന്റെ പ്രകാശനമാണ്. അത് എല്ലായിടത്തും ഒരുപോലെ പ്രകാശിക്കണം. കൂടെക്കൂടെ ഓൺ ആക്കുകയും ഓഫ് ആക്കുകയും ചെയ്യുന്ന ധാർമികത ആർക്കും ചേർന്നതല്ല.

Read Also :   രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പിടികൂടാനായി സ്മാർട്ട് ക്യാമറകൾ: സേവനം ആരംഭിച്ചു

ജോജൂ…, താങ്കളുടേത് ഇടയ്ക്കിടയ്ക്ക് ഊതിവീർപ്പിക്കുന്ന ധാർമികത ആകരുത്. ജോജുവിന് ആർജവമുണ്ടെങ്കിൽ രോഗികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സിനിമാ സെറ്റുകളിൽ നിന്ന് മാറി നിൽക്കണം. സാധിക്കുമോ ? പിന്നെ.. ജോജു കൊടുത്ത കേസിന്റെ കാര്യം ജോജുവിന് കേസുമായി ധൈര്യമായി മുന്നോട്ടു പോകാം. അതിനുള്ള എല്ലാ സ്വാതന്ത്ര്യങ്ങളും ജോജിക്കുന്നുണ്ട്. ഞാൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നിരവധി സമരങ്ങളിൽ പങ്കെടുത്തു ഒട്ടനവധി കേസുകളിൽ പ്രതികളാണ്. ജയിലിൽ കിടന്നിട്ടുണ്ട്. ഞങ്ങൾ ജയിലിൽ കിടക്കാൻ തയ്യാറാണ്. ജയിൽ എന്ന് കേൾക്കുമ്പോൾ നെഞ്ചുവേദന വരുന്ന കൂട്ടരല്ല കോൺഗ്രസുകാർ. ജയിൽ എങ്കിൽ ജയിൽ അനീതിക്കെതിരെ ഞങ്ങൾ പ്രതിഷേധിച്ചിരിക്കും. പ്രതികരിച്ചിരിക്കും.

ഒപ്പം സിനിമാക്കാരോട് ഉള്ള എല്ലാ ബഹുമാനവും മുൻനിർത്തിക്കൊണ്ട് പറയട്ടെ ജോജുവിനെ പോലെ ശുഷ്കിച്ച ധാർമികതയും വാ നിറയെ തെറിയും ഉള്ളവരേയും കൂട്ടി നിങ്ങൾ മുമ്പോട്ടു വരുമ്പോൾ അതിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ അവരെ തെറ്റുപറയാൻ പറ്റില്ല.
വി പി സജീന്ദ്രൻ.

കെപിസിസി വൈസ് പ്രസിഡൻറ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button