ദുബായ്: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോൾ പൂർണ്ണമായും മേഘാവൃതമോ ആയിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ദ്വീപുകളിലും ചില വടക്ക്, കിഴക്കൻ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
നേരിയ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെടുകയും ആലിപ്പഴം വീഴുകയും ചെയ്തിരുന്നു. റാസൽ ഖൈമയിലും ഫുജൈറയിലുമാണ് നല്ല മഴ കിട്ടിയത്. വരും ദിവസങ്ങളിലും മഴയ്ക്കുളള സാധ്യതയുണ്ടെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
Post Your Comments