UAELatest NewsNewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 28,421 വാക്‌സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 28,421 കോവിഡ് ഡോസുകൾ. ആകെ 21,351,766 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: ക്ഷേത്രത്തിൽ പോകുന്നത് ഹിന്ദുവായതുകൊണ്ട്: തെരഞ്ഞെടുപ്പടുത്തപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റാൻ ഭക്തി ടൂറിസവുമായി കെജ്‌രിവാൾ

യുഎഇയിലെ ജനസംഖ്യയിലെ 87 ശതമാനത്തിലധികം പേരും വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 70 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 92 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് കോവിഡ് ബാധയെ തുടർന്നാണ് ജീവൻ നഷ്ടമായത്.

740,432 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,34,888 പേർ രോഗമുക്തി നേടി. 2,140 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 3,404 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 254,696 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: ഗര്‍ഭിണിയാണെന്നറിഞ്ഞ ദിവസം ഭര്‍ത്താവ് മരണപ്പെട്ടു, മകനെ വീട്ടുകാർ കൊണ്ടുപോയി, സഞ്ജീവിൽ നിന്നും നേരിട്ടത് കൊടിയ പീഡനം

shortlink

Related Articles

Post Your Comments

Related Articles


Back to top button