ബേപ്പൂര്‍: കള്ളനെ പിടികൂടാൻ രേഖാ ചിത്രവുമായി ബേപ്പൂർ പോലീസ്. സമാനമായ രീതിയിൽ ഒരേ ദിവസം രാത്രിയില്‍ മൂന്നു വീടുകളില്‍ നടന്ന കവര്‍ച്ചാശ്രമത്തിലെ പ്രതിയുടെ രേഖാ ചിത്രമാണ് പോലീസ് പുറത്തു വിട്ടത്. മോഷണ ശ്രമത്തിനിടെ വീണു പരുക്കേറ്റപ്പോള്‍ പ്രതിയെ കണ്ട വ്യക്തി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡി.സി.ആര്.ബി എസ്.ഐ പ്രേമദാസ് ഇരുവള്ളൂരാണ് രേഖാ ചിത്രം തയ്യാറാക്കിയത്.
Also Read:ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം: വീട്ടിലേക്ക് ബോംബ് വച്ച ഡ്രോൺ ഇടിച്ചിറക്കി
രേഖാചിത്രത്തിന്റെ സഹായത്തോടെ കള്ളനെ പെട്ടെന്ന് തന്നെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായംകൂടി ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ മാസം 18ന് രാത്രി അരീക്കര വയല്‍ ഉപ്പൂട്ടുങ്ങല്‍ ശോഭന, ഫര്‍ഹത്ത് വില്ലയില്‍ സൈറാബാനു, ചാക്കേരിക്കാട് പറമ്പ് ചെട്ടിയാന്‍ വീട്ടില്‍ റഹ്മത്ത് എന്നിവരുടെ വീടുകളില്‍ നടന്ന കവര്‍ച്ചാശ്രമത്തില്‍ ഒന്നും നഷ്ടപ്പെട്ടിരുന്നില്ല.
അതേസമയം, റഹ്മത്തിൻറെ വീടിന്റെ വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കയറിയ ഉടനെ, വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് ഓടിപ്പോകുന്നതിനിടയിലാണ് കള്ളന് വീണ് പരിക്കേറ്റത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പൊലീസിന് പ്രതിയെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചില്ലെങ്കിലും രേഖാചിത്രം പുറത്തു വിട്ടതോടുകൂടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post Your Comments