കോഴിക്കോട്: വെസ്റ്റ്ഹില്‍ അത്താണിക്കലില്‍ അര്‍ധരാത്രി തെങ്ങിനു മുകളില്‍ യുവാവിന്റെ ആത്മഹത്യഭീഷണി. ഭാര്യ പിണങ്ങിപ്പോയതില്‍ പ്രതിഷേധിച്ചാണത്രെ തെങ്ങില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്.
Read Also: ആറ് വയസ്സുകാരിയെ ഒന്നരവർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ
കൊല്ലം സ്വദേശി മനോജാണ് ശനിയാഴ്ച രാത്രി നാട്ടുകാരെയും പൊലീസിനെയും വട്ടം കറക്കിയത്. അത്താണിക്കല്‍ ആശ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ഇയാള്‍ താമസിക്കുന്ന വാടകവീടിന്റെ അടുത്തുള്ള തെങ്ങിലാണ് കയറിയത്. ഭാര്യ പിണങ്ങി കൊല്ലത്തേക്ക് തിരിച്ചിരുന്നു. ബീച്ച് ഫയര്‍ഫോഴ്സ് നടത്തിയ അനുനയ നീക്കം വിജയിച്ചു. രാത്രി 12.30ഓടെ യുവാവ് താഴെയിറങ്ങി. എലത്തൂര്‍ പൊലീസും സ്ഥലത്തെത്തി.
Post Your Comments