‘കെഎസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലി: കെ സുധാകരനെതിരെ വിഎം സുധീരന്‍

വിയോജിപ്പുണ്ടെങ്കില്‍ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് തന്റെ ശൈലി

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേരിലുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ട് ‘കെഎസ് ബ്രിഗേഡി’ന് ഫാസിസ്റ്റ് ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. കെ സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം ചെയ്യുകയാണ് ആരാധകവൃന്ദം ചെയ്യുന്നതെന്നും കെപിസിസി പ്രസിഡന്റ് ഇത്തരത്തിലുള്ള ഫാസിസ്റ്റ് ശൈലി വച്ചുപുലര്‍ത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും സുധീരന്‍ പറഞ്ഞു.

Read Also : മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ,വകുപ്പ്മന്ത്രി അറിഞ്ഞില്ലെന്ന വാദം വിചിത്രം: ചെന്നിത്തല

ഒരു ചാനലിന് നല്‍കി അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിയോജിപ്പുണ്ടെങ്കില്‍ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് തന്റെ ശൈലി. വൈരാഗ്യബുദ്ധിയോടെ ആരോടും പെരുമാറിയിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.

കെ. സുധാകരന്റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പോലും ഗുണമല്ലെന്നും അവിടെ നാല് എംഎല്‍എമാരുണ്ടായിരുന്നത് രണ്ടായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്താവന നടത്താന്‍ പാടില്ലെന്ന് ആഹ്വാനം ചെയ്ത സുധാകരന്‍ തന്നെ നേതാക്കളെ കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.

Share
Leave a Comment