ട്വന്റി 20 ലോകകപ്പിൽ നിർണായകമായ അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ വംശജനായ പിച്ച് ക്യുറേറ്ററെ മരിച്ചനിലയിൽ കണ്ടെത്തി. ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായി അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിലെ പിച്ചൊരുക്കിയിരുന്ന ക്യുറേറ്ററായ മോഹൻ സിങ്ങിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ അറിയിച്ചു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അനുശോചനമറിയിച്ചു.
3 വർഷമായി ദുബായിലാണെന്ന് വീട്ടുകാർ: കഞ്ചാവ് കേസിൽ പിടിയിലായി ശിഹാബ് എന്ന ‘വാളയാർ പരമശിവം’
ഞായറാഴ്ച നടന്ന ന്യൂസീലൻഡ് – അഫ്ഗാനിസ്ഥാൻ മത്സരത്തിനു മുമ്പാണ് മോഹൻ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മത്സരത്തിനായി പിച്ചൊരുക്കിയതും മോഹനായിരുന്നു. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ ക്യുറേറ്ററെന്ന നിലയിൽ ഇന്ത്യയിൽ പരിശീലനം നേടിയ മോഹൻ വർഷങ്ങളായി അബുദാബിയിൽ ക്യുറേറ്ററായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
Post Your Comments