13 എന്ന നമ്പർ പലപ്പോഴും നിർഭാഗ്യമായാണ് ലോകമെമ്പാടുമുള്ള ആളുകൾ കണക്കാക്കുന്നത്. മാത്രമല്ല, ഈ ഒരു നമ്പറിനോട് പലർക്കും പേടി കൂടിയാണ്. 13 നോടുള്ള അവഗണന കാരണം ലോകമെമ്പാടുമുള്ള മിക്കവാറും ഹോട്ടലുകളും നമ്പർ 13 ഉള്ള മുറികൾ തന്നെ ഒഴിവാക്കിയിട്ടുണ്ട്. മുറികൾ മാത്രമല്ല, ഈയൊരു കാരണം കൊണ്ടുതന്നെ 13-ാം നില തന്നെ ഒഴിവാക്കാൻ ഹോട്ടലുകൾ മുൻകൈയെടുക്കാറുണ്ട്. 12 നിലകളിൽ കൂടുതൽ ഉയരമുള്ള സ്ഥാപനങ്ങളുണ്ടെങ്കിൽ ഹോട്ടൽ ഉടമകൾ 13-ാം നിലയുടെ പേര് പുനർനാമകരണം ചെയ്യാറുണ്ട്.
13 എന്ന സംഖ്യയെ ഭയപ്പെടുന്ന ഈ അന്ധവിശ്വാസ സമ്പ്രദായം ട്രൈസ്കൈഡെകഫോബിയ എന്നാണ് അറിയപ്പെടുന്നത്. ഈ അന്ധവിശ്വാസം എങ്ങനെയാണ് ഉണ്ടായതെന്ന് വിശദീകരിക്കുന്ന ധാരാളം സിദ്ധാന്തങ്ങളുണ്ട്. ഈ സിദ്ധാന്തങ്ങൾ മതവിശ്വാസങ്ങൾ, ചരിത്രസംഭവങ്ങൾ, സാംസ്കാരിക ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ട്രാവലിംഗ് ഗോസിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമനുസരിച്ച് ഈ അന്ധവിശ്വാസത്തിന്റെ ഉത്ഭവം പുരാതന ബാബിലോണിൽ നിന്നാണെന്ന് ചില ചരിത്രകാരന്മാർ കണ്ടെത്തിയിരുന്നു. ബാബിലോണിയൻ വിശ്വാസമനുസരിച്ച് 13 എന്ന സംഖ്യ മരണത്തോടും മരണാനന്തര ജീവിതത്തോടും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്.
ക്രിസ്ത്യൻ പാരമ്പര്യത്തിൽ 13 എന്ന ഭയം പലപ്പോഴും അവസാനത്തെ അത്താഴവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഈ അത്താഴത്തിൽ, യേശു ക്രൂശിക്കപ്പെടുന്നതിന് മുമ്പ് അവന്റെ 12 ശിഷ്യന്മാരും ചേർന്ന് ഭക്ഷണം കഴിക്കാൻ ഒത്തുകൂടി. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്‌കാരിയോത്ത് 13-ാമത്തെ അതിഥിയായിരുന്നുവെന്ന് ബൈബിൾ പറയുന്നു. വിശ്വാസവഞ്ചനയും മരണവുമായുള്ള ഈ ബന്ധം 13 ഒരു നിർഭാഗ്യകരമായ സംഖ്യയാണെന്ന ആശയം ശക്തിപ്പെടുത്തി.
Post Your Comments