ചുമയ്ക്കും ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഇഞ്ചി ഗുണകരമാണെന്ന് പൊതുവേ എല്ലാവര്‍ക്കും അറിയാം. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഇഞ്ചിയിട്ട ചായ ശരീരത്തിന് ഗുണകരവും അതുപോലെ രുചികരവുമാണ്. എന്നാല്‍ ഇവ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഏതൊക്കെ രീതിയില്‍ ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം..
➤ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി പലതിനും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട്.
➤ ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.
➤ ജലദോഷത്തിന് ഇഞ്ചി എല്ലായ്‌പ്പോഴും വീട്ടുവൈദ്യമാണ്. ഇഞ്ചി കഴിക്കുന്നത് ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ജലദോഷം പോലുള്ള വൈറസുകളില്‍ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
Read Also:- സാവി പരിശീലക സ്ഥാനം ഏറ്റെടുത്തു, സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് സമനില
➤ ഇഞ്ചിച്ചായയും ആരോഗ്യത്തിനു വളരെ നല്ലതാണ്. തൊണ്ട വേദന, ചുമ എന്നിവയ്ക്കെല്ലാം നല്ലൊരു മരുന്നാണ് ഇഞ്ചിച്ചായ.
Post Your Comments