Latest NewsIndiaNews

ഡീസൽ വിലയിൽ 11 രൂപയുടെ കുറവ്: ബസ് ചാർജ് കുറച്ച് ഒഡിഷ സർക്കാർ

കേന്ദ്ര സർക്കാർ തീരുവ കുറച്ചതാണ് വിലക്കുറവിന് കാരണം

ഭുവനേശ്വർ: കേന്ദ്ര സർക്കാർ നികുതി നിരക്ക് കുറച്ചതിനെ തുടർന്ന് ഡീസൽ വില കുറഞ്ഞതോടെ ബസ്​ ചാർജ്​ നിരക്ക് പുതുക്കി നിശ്ചയിച്ച്​ ഒഡീഷ സർക്കാർ. ഇന്ധന നികുതിയിൽ മാറ്റമുണ്ടായതിന്​​ പിന്നാലെ സംസ്ഥാനം വാറ്റ്​ കൂടി കുറച്ചതോടെ​ ഡീസൽ വിലയിൽ വലിയ മാറ്റമാണ്​ ഒഡീഷയിൽ ഉണ്ടായത്. സംസ്ഥാനത്ത് ഡീസൽ വില 102.34 രൂപയിൽ നിന്ന് 91.61 രൂപയായാണ് കുറഞ്ഞിരിക്കുന്നത്.

Also Read:യമുനാ നദിയിൽ അമോണിയ: ഡൽഹിയിൽ ജലവിതരണം തടസ്സപ്പെടും

സിറ്റി ബസുകൾ ഒഴികെയുള്ളവയുടെ നിരക്ക്​ കുറക്കാനാണ്​ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബസ് ചാർജ് കുറച്ച്​ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഓർഡിനറി ബസുകൾക്ക് കിലോമീറ്ററിന് ഈടാക്കിയിരുന്ന​ 92 പൈസയിൽ നിന്ന്​ 87 പൈസയായി കുറച്ചു. എക്‌സ്‌പ്രസ് ബസുകളുടെത്​ 96 പൈസയിൽ നിന്ന്​ കിലോമീറ്ററിന്​ 91 പൈസയുമാക്കി പുനർ നിശ്ചയിച്ചു.

ഡീലക്സ്, എ സി ഡീലക്സ്, സൂപ്പർ പ്രീമിയം ബസുകളിലും ആനുപാതികമായ നിരക്ക് കുറവുണ്ടായി. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതിന് ശേഷം നവംബർ 4 ന് ഒഡീഷ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി മൂന്ന് രൂപയായി കുറച്ചിരുന്നു. ഇതിനെ തുടർന്നാണ് ബസ് ചാർജ് കുറയ്ക്കാൻ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button