അബുദാബി: അബുദാബിയിലെ സാംസ്കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ 2021 നവംബർ 25 മുതൽ ആരംഭിക്കും. അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ നാലു വരെയാണ് പരിപാടി നടക്കുന്നത്. അൽ ഹൊസൻ കൾച്ചറൽ സൈറ്റിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എമിറേറ്റിലെ സാംസ്കാരിക പൈതൃകം നിലനിർത്തുക, സംരക്ഷിക്കുക, പ്രചരിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
Read Also: പെട്ടിക്കടക്കാരനെ മർദിച്ച് 6000 രൂപയുടെ സാധനം കവർന്നയാളെ പോലീസ് പിടികൂടി, 30 ഓളം കേസുകളിൽ പ്രതി
നിരവധി കലാപരിപാടികൾ, കലാ പ്രദർശനങ്ങൾ, സിനിമാ പ്രദർശനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, എമിറേറ്റിലെ തനതായ ഭക്ഷണങ്ങൾ രുചിച്ച് നോക്കുന്നതിനായുള്ള അവസരങ്ങൾ എന്നിവ
അൽ ഹൊസൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കും.
യു എ ഇയുടെ ശിൽപചാതുരി, പൈതൃകം എന്നിവയുടെ ആഘോഷമാണ് അൽ ഹൊസൻ ഫെസ്റ്റിവൽ. https://abudhabiculture.ae/en/cultural-calendar/festivals-and-heritage/al-hons-festival എന്ന വെബ്സൈറ്റിൽ നിന്നും പരിപാടിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് 15 ദിർഹവും മുതിർന്നവർക്ക് 30 ദിർഹവുമായി പരിപാടിയിലേക്കുള്ള പ്രവേശന നിരക്ക്.
Read Also: കൊടും ക്രൂരതയുമായി താലിബാൻ, യുവാവിനെ ക്രൂരമായി മർദിച്ചതിന് ശേഷം വെടിവെച്ചു കൊന്നു: വീഡിയോ
Post Your Comments