KeralaLatest NewsNews

കേരളം ഭരിക്കുന്നത് തമിഴ്നാട് മന്ത്രിമാരോ?:മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിനെതിരെ ഡീൻ കുര്യാക്കോസ്

നിലവിലെ ഡാം ബലപ്പെടുത്തിയാൽ പരിഹാരമാകില്ലെന്ന് പറഞ്ഞത് കേരള സർക്കാരാണ്

ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായുള്ള ബേബി ഡാം ബലപ്പെടുത്തുന്നതിന് മരം മുറിക്കാൻ അനുമതി നൽകിയതിനെതിരെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത സമീപനമാണെന്നും, കേരളം ഭരിക്കുന്നത് തമിഴ്നാട് മന്ത്രിമാരാണോയെന്നും ഡീന്‍ കുര്യാക്കോസ് ചോദിച്ചു.

‘മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ തുടക്കം മുതൽ വെച്ച് പുലർത്തിയത് ആത്മാർത്ഥതയില്ലാത്ത സമീപനമാണെന്ന് ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്ക് ബോധ്യപ്പെടുകയാണ്. ഇവിടെ എന്താണ് സംഭവിക്കുന്നത്. സത്യത്തിൽ കേരളം ഭരിക്കുന്നത് അന്യ സംസ്ഥാനത്തെ മന്ത്രിമാരാണോ എന്ന് സംശയിക്കേണ്ട സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്.തമിഴ്‌നാടിന്റെ മന്ത്രിമാർ മുല്ലപ്പെരിയാർ സന്ദർശിച്ച് മടങ്ങിപ്പോകവേ നടത്തിയ പ്രതികരണം, അതിനനുസരിച്ച് കേരള സർക്കാർ മരംമുറിക്കുന്നതിന് വകുപ്പുതല അനുമതി നൽകിയിരിക്കുന്നു. വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രൻ പറയുന്നു, ഞാൻ ഇത് അറിഞ്ഞിട്ടില്ലെന്ന്. അപ്പോൾ പിന്നെ ഉറപ്പായില്ലേ കേരളം ഭരിക്കുന്നത് തമിഴ്‌നാട്ടിലെ മന്ത്രിമാരാണെന്ന്’- ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Read Also  :  സുഹൃത്തിനെ മദ്യം കൊടുത്ത് മയക്കി, സുഹൃത്തിന്റെ കാമുകിയെ കാമുകനെന്ന വ്യാജേന വിളിച്ചിറക്കി ബലാത്സംഘം ചെയ്തു

കേരളത്തെ ബാധിക്കുന്ന അതിപ്രധാനമായ വിഷയത്തിൽ സംസ്ഥാന സർക്കാർ ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. നിലവിലെ ഡാം ബലപ്പെടുത്തിയാൽ പരിഹാരമാകില്ലെന്ന് പറഞ്ഞത് കേരള സർക്കാരാണ്. മുൻസർക്കാരുകൾ സ്വീകരിച്ച നിലപാടിന്റെ നാലിലൊന്ന് ആത്മാർഥതയോടുകൂടി തുടരാൻ പിണറായി സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button