ചെറുവത്തൂര്‍: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂരില്‍ നിഷാദ് (25) ആണ് മരിച്ചത്. ചെറുവത്തൂര്‍ കെഎച്ച് ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം നടന്നത്.
Read Also : മരയ്ക്കാര്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററിന് മുന്നില്‍ കരിങ്കൊടി കെട്ടാനൊരുങ്ങി ഫിയോക്
നിഷാദ് ബൈക്കില്‍ കാലിക്കടവിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് നിഷാദ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഷാദിനെ ഉടനെ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Post Your Comments