IdukkiLatest NewsKeralaNews

തമിഴ്‌നാട് മരംമുറി ആരംഭിച്ചിരിക്കാം, അനുമതി കിട്ടിയാല്‍ അവര്‍ മുറിക്കുമെന്നും അത് താന്‍ അറിയേണ്ടതില്ലെന്നും മന്ത്രി

റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഉത്തരവ് റദ്ദാക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് തമിഴ്‌നാട് മരംമുറി ആരംഭിച്ചിരിക്കാമെന്ന മറുപടിയാണ് ശശീന്ദ്രന്‍ നല്‍കിയത്. അനുമതി കിട്ടിയാല്‍ അവര്‍ മരം മുറിക്കുമെന്നും അത് താന്‍ അറിയേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Read Also : ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, നവംബര്‍ 15ന് മുമ്പ് അപേക്ഷ നല്‍കണം

ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശനിയാഴ്ച രാത്രിയാണ് ഉത്തരവിനെ കുറിച്ച് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button