ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീര്. തേങ്ങാവെള്ളത്തെയും ഇളനീരിനെയും തോല്‍പ്പിക്കാന്‍ മറ്റൊരു പാനീയം ഇല്ല. മരുന്നുകളേക്കാള്‍ വേഗത്തില്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കാന് തേങ്ങാ വെള്ളത്തിന് സാധിക്കും.
കരിക്കിന് വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍ ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ലഭിക്കും. കരിക്കിന് വെള്ളത്തിലുള്ള ഇലക്ട്രോളൈറ്റുകളാണ് ഇതിനു സഹായിക്കുന്നത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കരിക്കിന് വെള്ളം നല്ലതാണ്. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ കരിക്കിന് വെള്ളം സഹായിക്കുന്നു.
ദിവസവും രാവിലെ വെറും വയറ്റില്‍ തേങ്ങാ വെള്ളം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ആശ്വാസം ലഭിക്കും. തൈറോയ്ഡ് പ്രശ്നങ്ങളില്‍ നിന്നും പരിഹാരം ലഭിക്കാൻ തേങ്ങാ വെള്ളം കുടിച്ചാൽ മതി. തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നതിന് തേങ്ങാ വെള്ളം സഹായിക്കുന്നു.
Read Also: രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ അറിയാം
ഗര്‍ഭകാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് മോണിങ് സിക്ക്നെസ് അകറ്റാന്‍ നല്ലതാണ്. കിഡ്നി സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും തേങ്ങാ വെള്ളം നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള പ്രകൃതി ദത്തമായ ഘടകങ്ങള്‍ തന്നെയാണ് കിഡ്നി പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തേങ്ങാ വെള്ളത്തിന് കഴിയും. പ്രത്യേകിച്ച് മൂത്രസംബന്ധമായുണ്ടാകുന്ന അണുബാധ പരിഹരിയ്ക്കാനും മോണരോഗങ്ങളെ തടയാനും തേങ്ങാ വെള്ളത്തിന് സാധിക്കുന്നു.
തേങ്ങാ വെള്ളം ശരീരത്തിന്റെ ആകൃതി നിലനിര്‍ത്താനും സഹായിക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ തേങ്ങാ വെള്ളം ഉത്തമമാണ്. സൗന്ദര്യസംരക്ഷണത്തിനും തേങ്ങാ വെള്ളം മുന്നില്‍ തന്നെയാണ്. ഏഴ് ദിവസം തുടര്‍ച്ചയായി തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖത്തിന് തിളക്കം കൂടുന്നു.
വയറ്റിലുണ്ടാകുന്ന ആരോഗ്യത്തിന് ഹാനികരമായ കീടങ്ങളെ നശിപ്പിക്കാന്‍ തേങ്ങാ വെള്ളം നല്ലതാണ്.
Post Your Comments