Latest NewsInternationalGulfQatar

മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ

ദോഹ: മഴവെള്ളം ശേഖരിക്കാൻ കിണറുകൾ നിർമ്മിക്കാനൊരുങ്ങി ഖത്തർ. 383 കിണറുകളാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ) നിർമ്മിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ 60 കിണറുകളുടെ നിർമ്മാണം പൂർത്തിയായയെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ജോജു സദാചാര പൊലീസ് ചമഞ്ഞു, ഒത്തുതീര്‍പ്പില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം: കെ ബാബു

ജലസുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു മഴവെള്ള സംഭരണ സംവിധാനം നടപ്പാക്കുന്നതെന്നാണ് അധികൃതർ അറിയിച്ചത്. ഭൂമിശാസ്ത്രപരമായി ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ തെരഞ്ഞെടുത്താണ് കിണറുകൾ നിർമിക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ മലിനീകരണ ഉറവിടങ്ങളിൽ നിന്ന് അകലെയാണ് കിണറുകൾ നിർമിക്കുന്നത്. കിണറുകളിൽ ശേഖരിക്കുന്ന വെള്ളം അക്വഫെറിലേക്ക് മാറ്റും. ഗുരുത്വാകർഷണത്തിന്റെ പിന്തുണയോടെയാണിത്. മഴയുള്ളപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് മഴവെള്ളം ശേഖരിച്ചു കിണറുകൾ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

മഴവെള്ളം ശേഖരിക്കുന്ന കിണറുകളുടെ പ്രവർത്തനത്തോടെ ഭൂഗർഭജലത്തിന്റെ തോത് വർധിക്കും. സസ്യജാലങ്ങളെ സംരക്ഷിക്കുകയും ചെയ്യും.

Read Also: ഉത്തർപ്രദേശ് ഇപ്പോൾ രാജ്യത്തിനാകെ മാതൃക: പാര്‍ട്ടി പറഞ്ഞാൽ ഇനി സ്ഥാനാര്‍ഥിയാകുമെന്ന് യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button