
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ ബാബു. കോണ്‍ഗ്രസുമായുള്ള ഒത്തുതീര്‍പ്പ് ശ്രമത്തില്‍ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം ആണെന്ന് കെ ബാബു പറഞ്ഞു.
മാസ്‌ക് ധരിക്കാതെ അട്ടഹസിച്ച ജോജുവിനെതിരെ എന്തുകൊണ്ട് പൊലീസ് കേസെടുത്തില്ലെന്ന് ബാബു ചോദിച്ചു. സിനിമാ നടന്‍മാര്‍ക്ക് വേറെ നിയമം ഉണ്ടോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോജു ജോര്‍ജ്ജ് സദാചാര പൊലീസ് ചമയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ച ജോജുവിന് പൊലീസ് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം.
സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കില്‍ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറഞ്ഞു. സമവായ ചര്‍ച്ചകള്‍ നിലച്ചതിന് പിന്നാലെ നടന്‍ ജോജുവിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
Post Your Comments