പാലക്കാട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ സംസ്ഥാന അതിർത്തിയിലെ ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്നുപോയതായുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നവംബർ മൂന്നിനാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ നാലു പേരെ കാണാതായത്. ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലത്തൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.
Read Also: ഫുട്ബോള്‍ കളി കഴിഞ്ഞ് കൈകാല്‍ കഴുകാന്‍ വേണ്ടി പുഴയിലിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി
വിദ്യാർത്ഥികൾക്കായി പൊലീസ് മിസ്സിംഗ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കാണാതായ ദിവസം ഇരട്ട സഹോദരികൾ ധരിച്ചിരുന്നത് ജീൻസ് പാൻ്റും ടീ ഷർട്ടുമാണ്. ആൺകുട്ടികൾ ധരിച്ചത് പാൻ്റും പച്ച കളർ ഷർട്ടുമാണെന്ന് പൊലീസിൻ്റെ മിസ്സിംഗ് നോട്ടീസിൽ പറയുന്നു. ഇവരുടെ കൈവശം ചുവന്ന ബാഗും ഉണ്ടായിരുന്നു. നാലുപേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതിനും തടസ്സങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം ആലത്തൂര്‍ പുതിയങ്കത്തു നിന്ന് കാണാതായ സൂര്യ കൃഷ്ണ എന്ന യുവതിയെ ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല.
Post Your Comments