
തൃശൂർ: ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോളനിയിലെ കാടർ വീട്ടില്‍ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുണ്‍ കുമാർ (08) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം രണ്ട് മുതലാണ് ഇരുവരെയും കാണാതായത്. ബന്ധുവീട്ടിലും കുട്ടികള്‍ പോകാൻ സാദ്ധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും നടത്തിയ അന്വേഷണം വിഫലമായതിനെ തുടർന്നാണ് രക്ഷിതാക്കള്‍ വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയത്.
read also: കോഴ ആരോപണത്തെ തുടര്‍ന്ന് പ്രതിഷേധം, കേരള സര്‍വകലാശാല യുവജനോത്സവം നിര്‍ത്തിവച്ചു
ഇന്ന് രാവിലെ ആറ് മണിയോടെ പത്ത് പേരടങ്ങുന്ന ഏഴ് സംഘങ്ങളായി ഉദ്യോഗസ്ഥർ കുട്ടികള്‍ക്കായി കാട്ടിനുളളില്‍ തിരച്ചില്‍ നടത്തി കോളനിക്ക് സമീപത്ത് നിന്ന് ആദ്യം അരുണ്‍ കുമാറിന്റെ മൃതദേഹവും തൊട്ടുപിന്നാലെ സജി കുട്ടന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.
കുട്ടികളെ കാണാതായതറിഞ്ഞ് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍ കുമാർ കഴിഞ്ഞ ദിവസം കോളനിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു.
Post Your Comments