KollamNattuvarthaLatest NewsKeralaNews

വീട്ടിൽ അതിക്രമിച്ച് കയറി ഫോൺസംസാരം: ചോദ്യംചെയ്ത വീട്ടുടമയ്ക്കു നേരെ വധശ്രമം: പ്രതി ഷെഫീക്ക് അറസ്റ്റിൽ

കരുനാഗപ്പള്ളി: വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഫോണിൽ സംസാരിച്ചതിനെ ചോദ്യം ചെയ്ത വീട്ടുടമയെ ആക്രമിച്ച് കൊലപ്പെടുത്താ‍ൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുലശേഖരപുരം കുറുങ്ങപ്പള്ളി കോട്ടയ്ക്കുപുറം അനീഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.ഷെഫീക്കാണ്(31) അറസ്റ്റിലായത്. ദീപാവലി ദിവസം രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

യുവാവ്, കോട്ടയ്ക്കുപുറം ഗൗരിശങ്കരം ഓമനക്കുട്ടൻപിള്ളയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കടക്കുകയായിരുന്നു. ഷെഫീക്ക് അവിടെനിന്ന് ഫോണിൽ സംസാരിച്ചത് വീട്ടുടമയായ ഓമനക്കുട്ടൻപിള്ള വിലക്കി. തുടർന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഷെഫീക്ക് അസഭ്യം പറയുകയും മുറ്റത്തു കിടന്ന കരിങ്കല്ലു കൊണ്ട് ഓമനക്കുട്ടൻപിള്ള മുഖത്ത് ഇടിക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു: ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ യുവാവിന്റെ പരാതി

ആക്രമണത്തിൽ ഓമനക്കുട്ടൻപിള്ളയുടെ കൺപോളയ്ക്കു താഴെയുള്ള മാംസമിളകി നീങ്ങി. ഇത് കണ്ണിന്റെ കാഴ്ചയെ ഭാഗികമായി ബാധിച്ചു. ഗുരുതരമായി പരുക്കേറ്റ ഓമനക്കുട്ടൻപിള്ള ചികിത്സയിലാണ്. പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button