ശ്രീനഗര്‍: 2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന്റെയും കഴിവിന്റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തിയ സൈനികരില്‍ അവസാനത്തെ ആളും സുരക്ഷിതനായി തിരിച്ചെത്തുന്നതുവരെ താന്‍ ഓപ്പറേഷന്‍ നിരീക്ഷിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. സര്‍ജിക്കല്‍ സട്രൈക്കിനു ശേഷവും രാജ്യത്ത് ഭീകരവാദം പടര്‍ത്താനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അവക്ക് ശക്തമായ മറുപടി നല്‍കാന്‍ രാജ്യത്തിനു കഴിഞ്ഞെന്നും മോദി വ്യക്തമാക്കി.
Read Also: വയറിലെ സ്ട്രെച്ച്മാർക്ക് മാറ്റാൻ ഇതാ ചില എളുപ്പ വഴികൾ
2016ല്‍ പാക് അധിനിവേശ കാശ്മീരിലെ തീവ്രവാദ ആക്രമണത്തില്‍ നൗഷേര സെക്ടറില്‍ ആര്‍മി ബ്രിഗേഡ് നടത്തിയ പ്രവര്‍ത്തനങ്ങളെ അദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണെന്നും മോദി പറഞ്ഞു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജമ്മു, നൗഷേര, രജൗറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
Post Your Comments