KottayamKeralaNattuvarthaLatest NewsNews

എംജി സര്‍വകലാശാലയിലെ ജാതിവിവേചനം: അധ്യാപകന്‍ ഡോ. നന്ദകുമാര്‍ കളരിക്കലിനെ മാറ്റി

ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു

കോട്ടയം: എംജി സര്‍വകലാശാലയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകനെ മാറ്റി സര്‍വകലാശാല. നാനോ സയന്‍സ് വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ കളരിക്കലിനെയാണ് എംജി സര്‍വകലാശാല മാറ്റിയത്. അധ്യാപകന്‍ വിദേശത്ത് ആയതിനാലാണ് സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് വിശദീകരണം. അതേസമയം ജാതീയമായി അധിക്ഷേപിച്ചെന്ന പേരില്‍ മഹാത്മഗാന്ധി സര്‍വകലാശാല കവാടത്തിന് മുന്നില്‍ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍ നിരാഹാര സമരം നടത്തി വരികയായിരുന്നു. ദീപ പി മോഹനന്‍ അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നു.

Read Also : ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി: സംസ്ഥാനത്ത് മഴ ശക്തമാകും, നാളെ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ജാതി അധിക്ഷേപം നടത്തിയ അധ്യാപകനെ പുറത്താക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലായിരുന്നു ദീപ. കഴിഞ്ഞ 10 വര്‍ഷമായി ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് അതികഠിനമായ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നു പോയതെന്ന് അവര്‍ പറഞ്ഞിരുന്നു. നീതി ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും തന്റെ ജനതയ്ക്ക് വേണ്ടി പൊരുതിയേ മതിയാകൂവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

2011ല്‍ ആണ് ദീപ നാനോ സയന്‍സില്‍ എംഫിലിന് പ്രവേശം നേടിയത്. തുടര്‍ന്ന് 2014ല്‍ ഗവേഷണവും ആരംഭിച്ചെങ്കിലും ദളിത് വിദ്യാര്‍ത്ഥിയായ ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button