ദുബായ്: ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര ടി20 യില്‍ ഏറ്റവുമധികം വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബോളര്‍ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. സ്‌കോട്ലന്‍ഡിനെതിരായ മത്സരത്തില്‍ രണ്ട് വിക്കറ്റ് നേട്ടത്തോടെയാണ് ബുംറ ഈ റെക്കോഡ് തന്റെ പേരില്‍ കുറിച്ചത്. 54 മത്സരങ്ങളില്‍ നിന്ന് 64 വിക്കറ്റുകളാണ് നിലവില്‍ ബുംറയുടെ പേരിലുള്ളത്.
യുസ്വേന്ദ്ര ചാഹലിന്റെ പേരിലുള്ള 63 വിക്കറ്റുകള്‍ എന്ന നേട്ടമാണ് ബുംറ മറികടന്നത്. 49 മത്സരങ്ങളില്‍ നിന്നാണ് ചാഹല്‍ 63 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ളത്. 55 വിക്കറ്റുകള്‍ സ്വന്തമാക്കിയ അശ്വിനാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.
Read Also:- വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ..!
2016 ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെയാണ് ബുംറ ഇന്ത്യക്കായി അന്താരാഷ്ട്ര ടി20 യില്‍ അരങ്ങേറ്റം കുറിച്ചത്. ടി20യില്‍ ബുമ്രയുടെ മികച്ച ബൗളിംഗ് പ്രകടനം 11 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്. 20.34 ആണ് ബൗളിങ് ശരാശരി. ഏകദിനത്തില്‍ 67 മത്സരങ്ങളില്‍ നിന്ന് 108 വിക്കറ്റുകളും ടെസ്റ്റില്‍ 24 മത്സരങ്ങളില്‍ നിന്ന് 101 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Post Your Comments