കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.
മൂന്ന് പേരിൽ നിന്നായി 1.52 കോടിയുടെ 4,053 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2.34 കോടി രൂപയുടെ സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
Read Also: യുവാവ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ : സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തി
ദോഹയിൽ നിന്നുള്ള ഇൻഡിഗോയിലെത്തിയ മലപ്പുറം സ്വദേശി അവാദിൽ നിന്ന് 1,005 ഗ്രാം, മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽനിന്ന് 1,008 ഗ്രാം, ദുബൈയിൽ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫസലിൽ നിന്ന് 1940 ഗ്രാമുമാണ് പിടിച്ചത്. ഹബീബും അവാദും ശരീരത്തിലും ഫസൽ ധരിച്ചിരുന്ന അടിവസ്ത്രത്തിലുമാണ് സ്വർണം ഒളിപ്പിച്ചത്.
Post Your Comments